പുല്‍പ്പള്ളിയില്‍ പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


വയനാട്: പുല്‍പ്പള്ളിയില്‍ പോലീസുകാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ പട്ടാണികൂപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 8.45 ഓടെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.