പൊലീസില്‍ പരാതി നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; രാവിലെ നന്തിയില്‍ നിര്‍ത്താതെ പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്കെതിരെ പൊലീസിന്റെ നടപടി


Advertisement

നന്തിബസാര്‍: കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നന്തിയില്‍ നിര്‍ത്താതെ പോകുന്നതിന് പരിഹാരമാകുന്നു. ഡിവൈ.എഫ്.ഐ നന്തിമേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിഹാരം.

Advertisement

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ രാവിലെ 7.30നും 8.30നും ഇടയിലുള്ള സമയങ്ങളില്‍ നന്തിയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പാലത്തിനു നടുവില്‍ നിര്‍ത്തി ആളെയിറക്കി പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പലതവണ ബസ്സ് തടയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെന്ന് ഡി.വൈ.എഫ്.ഐ നന്തി മേഖലാ കമ്മിറ്റി സെക്രട്ടറി വിപിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

ഡി.വൈ.എഫ്.ഐയുടെ ഇടപെടലുണ്ടാകുമ്പോള്‍ കുറച്ചു കാലം കൃത്യമായി നിര്‍ത്തുന്ന ബസുകള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോവുകയും യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ അടുത്തിടെയായി വീണ്ടും നിര്‍ത്താതെ പോവുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കൊയിലാണ്ടി സി.ഐയ്ക്ക് പരാതി നല്‍കുകയായിരുന്നു.

Advertisement

ഇന്നലെയാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഇന്ന് നന്തിയില്‍ ഒരു പോലീസുകാരനെ ഡ്യൂട്ടിയിലിട്ടിട്ടുണ്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ബസ്സുകളുടെ ഫോട്ടോ എടുക്കുകയും തുടർ  നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് വിപിന്‍ പറഞ്ഞു.

Summary: DYFI workers filed a complaint with the police; Police action against limited stop buses that do not stop in Nandi Bazar in the morning