പൊയിൽക്കാവ് കൊളാറക്കണ്ടി ഗിരിജ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് കൊളാറക്കണ്ടി ഗിരിജ അന്തരിച്ചു. 67 വയസാണ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. നൂപുരം നൃത്ത വിദ്യാലയത്തിൻ്റെ സ്ഥാപകയായിരുന്നു. പരേതരായ രാഘവൻ നായരുടേയും സുന്ദരി അമ്മയുടേയും മകളാണ്.

ഭർത്താവ്: എടവലത്ത്കരുണാകരൻ നായർ. ബിനിഷ, ബജിഷ (അധ്യാപിക, പൊയിൽക്കാവ് യു പി സ്കൂൾ) എന്നിവർ മക്കളാണ്.
മരുമക്കൾ: സുദേവ് (സോണൽ മാനേജർ, വൈദ്യ രത്നം, മാവൂർ), ജ്യോതിഷ് (ജിയോജിത്ത്, വടകര)
സഹോദരങ്ങൾ: ഗീതാനന്ദൻ (സെക്രട്ടറി, സി പി ഐ എം, പൊയിൽക്കാവ് ലോക്കൽ കമ്മറ്റി ), ഡോ ഗിരീഷ് ചന്ദ്രൻ (ബഹറൈൻ)

Summary: Poilkav Kollarakandi Girija passed away