പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് മോശം പെരുമാറ്റം; പോക്സോ കേസ് പ്രതിയായ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍


മേമുണ്ട: പോക്സോ കേസ് പ്രതിയായ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കേരള വിദ്യാഭ്യാസ നിയമപ്രകാരം അന്വേഷണ വിധേയമാണ് ലാലു എ.പിയെ സസ്പെന്റ് ചെയ്തതെന്ന് സ്‌കൂള്‍ മാനേജര്‍ എം നാരായണന്‍ അറിയിച്ചു.

പ്രതിക്കെതിരെ ചോമ്പാല്‍ പോലീസ് ക്രിമിനല്‍ കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.