ഇവര്‍ സമൂഹത്തിന് മാതൃക; കണ്ണന്‍കടവ് കടല്‍കരയില്‍ കുടുങ്ങിയ തിമിംഗലത്തെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിച്ച് ചേമഞ്ചേരി പതിമൂന്നാംവാര്‍ഡ് വികസന സമിതി


കാപ്പാട്: കണ്ണന്‍കടവ് കടല്‍കരയില്‍ അകപെട്ട തിമിംഗലത്തെ ജീവന്‍ പണയം വെച്ച് ഉള്‍കടലിലേക്ക് രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ആദരിച്ച് ചേമഞ്ചേരി പഞ്ചായത്ത് പതിമൂന്നാംവാര്‍ഡ് വികസന സമിതി. ചടങ്ങ് കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ റസീന ഷാഫി അധ്യക്ഷത വഹിച്ചു. പന്തലായാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. കാപ്പാട് ടൂറിസം സിവില്‍ പൊലീസ് ഓഫീസര്‍ അജയകുമാര്‍, ടി.വി ചന്ദ്രഹാസന്‍, തെക്കെയില്‍ ആലികോയ, വി.എ ആലികുഞ്ഞി ഹാജി, എ.സി പ്രജുമോന്‍, പി.പി അനീഷ്, പി.പി വാണി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ എ.ടി ബിജു സ്വാഗതവും,എ.ഡി.എസ് അംഗം തസ്നീന കബീര്‍ നന്ദിയും പറഞ്ഞു.

Summary:Chemanchery Thirteenth Ward Development Committee honors the fishermen who rescued the stranded whale at Kannankadav.  beach