വിത്തുകള്‍ മുളയ്ക്കുന്ന ഘട്ടങ്ങളും അവയിലെ വൈവിധ്യവും; വിദ്യാര്‍ത്ഥികള്‍ക്കായി ‘വിത്തിലെ വൈവിധ്യം’ ക്ലാസ് സംഘടിപ്പിച്ച് മൂടാടി ഗോഖലെ യു.പി സ്‌കൂള്‍


കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി ‘വിത്തിലെ വൈവിധ്യം’ ക്ലാസ് സംഘടിപ്പിച്ച് മൂടാടി ഗോഖലെ യു.പി സ്‌കൂള്‍. സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് റിസോഴ്സ് പേഴ്സണ്‍ ഇ രാജന്‍ ക്ലാസ്സ് നയിച്ചു. നിത്യജീവിതത്തില്‍ നാം കാണുന്ന വിവിധ സസ്യങ്ങളുടെ വിത്തുകള്‍ മുളയ്ക്കുന്ന ഘട്ടങ്ങളും അവയിലെ വൈവിധ്യവും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.


ടി. സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ക്ലാസില്‍ എം. കെ ബിന്‍സി, വി.കെ വര്‍ഷ, യു.എം പ്രിയ, ബി.എസ് അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ ബീന ടീച്ചര്‍ സ്വാഗതവും എ.വി സ്മിത ടീച്ചര്‍ നന്ദിയും പറഞ്ഞു.