അലോട്ട്മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ അഡ്മിഷന്‍ ഉറപ്പാക്കണം; പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും


Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. അവസാനഘട്ട അലോട്ട്മെന്റ് ഇന്ന് പൂര്‍ത്തികരീച്ച് നാളെ തന്നെ ക്ലാസുകള്‍ തുടങ്ങുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്‌കൂളില്‍ സ്ഥിര പ്രവേശനം നേടണം.

Advertisement

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം.

Advertisement

സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നല്‍കിയതിനാല്‍ ഇതിനുശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നടപടികള്‍ തുടങ്ങുക

Advertisement

summary: Plus one classes will start at tomorrow Allotment holders should secure admission today