ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; നാദാപുരം പുറമേരി ടൗണിലെ ഹോട്ടൽ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി


പുറമേരി: ഹോട്ടലിൽ നിന്ന് ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി. പുറമേരി ടൗണിലെ ജനത ഹോട്ടലിൽ നിന്നാണ് യുവാവിന് സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി ലഭിച്ചത്.

ശനിയാഴ്ചയാണ് യുവാവ് ഹോട്ടലിൽ നിന്നും ഉച്ചയൂൺ കഴിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോ​ഗ്യ വകുപ്പ് ഹോട്ടൽ താത്ക്കാലികമായി അടച്ചുപൂട്ടി.

ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പറഞ്ഞു. വരും ദിവസങ്ങളിൽ പുറമേരി മേഖലയിലെ ഹോട്ടൽ, ജ്യൂസ് കടകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തുമെന്ന് പുറമേരി എൽ പി എച്ച് ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.