മിതമായ നിരക്കില്‍ നടീല്‍ വസ്തുക്കള്‍ വാങ്ങാം; തിക്കോടി പഞ്ചായത്തിലെ ഞാറ്റുവേല ചന്തയിലേക്ക് പോന്നോളൂ
തിക്കോടി: മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി തിക്കോടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തിക്കോടി കൃഷിഭവന്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. തിക്കോടി കൃഷിഭവന്‍ പരിസരത്ത് ആരംഭിച്ച ഞാറ്റുവേല ചന്ത തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസര്‍ അഞ്ജന രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷക്കീല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത ഹരിദാസ്, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്ളക്കുട്ടി, ഷീബ പുല്‍പ്പാണ്ടി, സിനിജ, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.ദാവൂദ് നന്ദി പറഞ്ഞു. കര്‍ഷകരുടെ സൗകര്യാര്‍ത്ഥം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തിക്കോടി കൃഷിഭവന്‍ പരിസരത്ത് ഞാറ്റുവേല ചന്ത ഉണ്ടായിരിക്കുന്നതാണ്. ജൂലൈ ഏഴിനാണ് ചന്ത അവസാനിക്കുക.