പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയയ്ക്ക് പുതിയ ഭാരവാഹികള്‍


കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) കൊയിലാണ്ടി ഏരിയ സമ്മേളനം വി.കെ വേലായുധന്‍ നഗറില്‍ (കൈരളി ഓഡിറ്റോറിയം) സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.വി.ചന്ദ്രഹാസന്‍ പതാക ഉയര്‍ത്തി.

സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.ഭരതന്‍ സ്വാഗതം പറഞ്ഞു. പി.പി.രാജീവന്‍ രക്തസാക്ഷി പ്രമേയവും, പി.കെ.രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബാബു മുണ്ട്യാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഒ.എം.ഭരദ്വാജ് സംഘടനാ റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ വി.കെ.രാജീവന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പി.കെ.എസ്. ജില്ലാകമ്മിറ്റി അംഗങ്ങളായ സജീവന്‍, വിലാസിനി, കെ.കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രാജേഷ് (പ്രസിഡന്റ്), പി.രാജീവന്‍ (സെക്രട്ടറി), പി.വി.അനുഷ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ 31 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.