‘നോമ്പുകാലത്ത് മലപ്പുറത്ത്‌ വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് പുറത്തുവിടണം, നുണകളിലൂടെ നിറഞ്ഞ് നിൽക്കാനാണ് സുരേന്ദ്രന്റെ ശ്രമം; വിവാദ പ്രസ്താവനയില്‍ കെ.സുരേന്ദ്രന് മറുപടിയുമായി പി.കെ ഫിറോസ്


Advertisement

കോഴിക്കോട്‌: നോമ്പിന് മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം കിട്ടില്ലെന്ന കെ.സുരേന്ദ്രന്റെ വിവാദ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ‘നോമ്പു കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണം. വരുന്ന നോമ്പ് കാലത്ത്‌ രാമനാട്ടുകര മുതൽ എടപ്പാൾ വരെ യാത്ര ചെയ്യാൻ സുരേന്ദ്രൻ തയ്യാറാണെങ്കില്‍ കൊണ്ടുപോകാൻ യൂത്ത് ലീഗ് തയ്യാറാണെന്നും പി.കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.

Advertisement

‘കട തുറക്കാത്തത് കച്ചവടം കുറയുന്നതു കൊണ്ടാണ്. കച്ചവടം കൂട്ടാൻ നോമ്പുകാലത്ത് കെ.സുരേന്ദ്രൻ ബിജെപിക്കാരോട് മലപ്പുറത്തേക്ക് പോവാൻ പറയട്ടെ. ബിജെപിയുടെ മുൻ അധ്യക്ഷൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നുണ പറയുന്നു. സ്ഥാനം നഷ്ടപ്പെട്ടതിൽ നിരാശയാണോ എന്ന് വ്യക്തമല്ല. സുരേന്ദ്രൻ മതേതരത്വത്തെ കുറിച്ച് പറയുന്നത് ഹിറ്റ്ലർ അഹിംസാ സർട്ടിഫിക്കറ്റ് നൽകുന്നത് പോലെയാണ്. നുണകളിലൂടെ നിറഞ്ഞ് നിൽക്കാനാണ് സുരേന്ദ്രന്റെ ശ്രമം. ഇത്തരം പരാമർശങ്ങളിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്നും’ ഫിറോസ് പറഞ്ഞു.

Advertisement

‘വിദ്വേഷ പ്രചാരണങ്ങളിൽ സർക്കാർ കേസ് എടുക്കാത്തതിൽ അത്ഭുതം ഇല്ല. രാജ്യദ്രോഹ കുറ്റം പോലും ചുമത്തേണ്ട കൊടകര കേസിൽ സുരേന്ദ്രനെ സാക്ഷിയാക്കിയവരാണ്. കേരളത്തിൽ പിന്നാക്ക സംവരണം മുസ്ലിങ്ങൾ തട്ടിയെടുക്കുന്നു എന്ന ആരോപണത്തിൽ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്‌. ജാതി സെൻസസ് നടത്തിയാൽ ഇതിലെ വസ്തുത വ്യക്തമാകും. ജാതി സെൻസസിന് എതിര് നിൽക്കുന്ന ബി.ജെ.പിക്ക് കെണി ഒരുക്കിയതാണോ സുരേന്ദ്രൻ എന്നും മുസ്ലീങ്ങള്‍ക്ക്‌ അർഹമായത് പോലും ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാവുന്നത് എന്നും ഫിറോസ് പറഞ്ഞു.

Advertisement

Description: PK Firoz responds to K. Surendran's controversial statement