”അധ്യാപക വിദ്യാര്‍ഥികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം ക്യാമ്പുകളില്‍ നിന്നും ലഹരിയെ തുരത്താന്‍”; മുചുകുന്ന് ഗവ. കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പിണറായി വിജയന്‍


Advertisement

മുചുകുന്ന്: നമ്മുടെ കോളേജുകള്‍ അതീവ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനമാണ് ലഹരിവിമോചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന രാസലഹരിയുടെ ഉപയോഗം നാടന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്നു. വിദ്യാസമ്പന്നരായ ഒരു സമൂഹമായി ഉയരാനുള്ള യുവതയുടെ ശേഷിയെ അത് നശിപ്പിച്ചു കളയുകയാണ്. അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേണം ലഹരിയെ തുരത്താല്‍. ഇതിന് എല്ലാവിധ പന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement

ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡി ഡയരക്ടര്‍ ഡോ.സുനില്‍ ജോണ്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി.ശിവാനന്ദന്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ. ദാസന്‍, സി.പി.ഐ ജില്ലാ സെകട്ടറി കെ.കെ. ബാലന്‍, വി.പി.ഭാസ്‌ക്കരന്‍, രജീഷ് മാണിക്കോത്ത്, സിൻഡിക്കേറ്റ് മെമ്പർ എല്‍.ജി.ലിജിഷ്,പുർവ്വവിദ്യാർത്ഥി കൂട്ടായ്മ പ്രസിഡൻ്റ് കെ.ഷിജു, പ്, എം.പി.അന്‍വര്‍ സാദത്ത്, കെ.ജീവാനന്ദന്‍, ഡോ. ഇ. ശ്രീജിത്ത്, എന്നിവര്‍ സംസാരിച്ചു പ്രിൻസിപാൾ ഡോ. സി.വി.ഷാജി നന്ദി പറഞ്ഞു