താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റല്‍ പതിവാക്കിയ മോഷ്ടാവ് പിടിയില്‍; പിന്നില്‍ കൂടുതല്‍ കണ്ണികള്‍ ഉള്ളതായി സൂചന


Advertisement

തിരുവമ്പാടി: ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. കൂടരഞ്ഞി മഞ്ഞാലി ജോസഫിനെ (28) യാണ് തിരുവമ്പാടി എസ്.ഐ. കെ.കെ ഹാഷിം അറസ്റ്റു ചെയ്തത്. പ്രദേശത്ത് നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയായി മാറിയിരുന്ന മോഷ്ടാവാണ് പിടിയിലായത്.

Advertisement

ഞായറാഴ്ച രാത്രി കൂടരഞ്ഞി അങ്ങാടിയിലാണ് സംഭവം. കടവരാന്തയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട ജെ.സി.ബി. തൊഴിലാളികള്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കു പിന്നില്‍ വേറേയും കണ്ണികള്‍ ഉള്ളതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

മറ്റ് പ്രതികളെ കൂടി പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ മോഷണക്കേസുകളെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂവെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

Advertisement

പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്ർ ഹാജരാക്കിയ ശേഷം  റിമാന്‍ഡ് ചെയ്തു.

summary: a youth who used to steal petrol from bikes was arrested