ലാഭം നോക്കി മാഹിയിൽ എണ്ണയടിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ കീശ കാലിയാകും


മാഹി: വില കുറവാണെന്ന് കരുതി മാഹിയിലേക്ക് ഇന്ധനം നിറയ്ക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ജനുവരി മുതല്‍ മാഹിയിൽ പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്.

പുതുക്കിയ വില അനുസരിച്ച്‌ ഒന്നു മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. പെട്രോളിനുള്ള 13.32 ശതമാനം നികുതി 15.74 ശതമാനമായും ഡീസലിന്റേത് 6.91 ൽ നിന്ന് 9.52 ശതമാനവുമായാണ് കൂട്ടിയത്. നിലവിൽ മാഹിയിലെ പെട്രോൾ വില ലിറ്ററിന് 91.92 രൂപയും ഡീസലിന് 81.90 രൂപയുമാണ്.

കേരളത്തിൽ പെട്രോൾ വില 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുവർഷത്തിൽ നടപ്പിലാക്കുന്ന പരിഷ്കരണമാണ് ഇന്ധനത്തിനുള്ള വാറ്റ് വർധന. പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും. 2021ലായിരുന്നു ഇതിന് മുൻപ് പുതുച്ചേരിയിൽ വാറ്റ് വർധനവ് വന്നത്.

Petrol and diesel prices will increase in Mahi from January