പെരുവട്ടൂർ ലാസ്യത്തിൽ ഗോപി കുട്ടൻ മാസ്റ്റർ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ ലാസ്യത്തിൽ ഗോപി കുട്ടൻ മാസ്റ്റർ അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. നടുവത്തൂർ വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനാണ്.

പരേതരായ കൊല്ലം കൊട്ടാരക്കര കുടുവട്ടൂർ രാമകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനാണ്.

ഭാര്യ: ലൈല (മുൻ അധ്യാപിക).

മക്കൾ: എൽ.ജി.ലസിതൻ (അസിസ്റ്റന്റ് പ്രൊഫസർ, ഗവ. എഞ്ചിനീയറിങ് കോളേജ്, തിരുവനന്തപുരം), എൽ.ജി.പ്രിയൻ (ജോയിന്റ് ഡയറക്ടർ, എൻ.ടി.ആർ.ഒ), എൽ.ജി.മിത്രൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ, എച്ച്.പി, ബാംഗ്ലൂർ).

മരുമക്കൾ: ഷൈമ (ഡോക്ടർ), ദിവ്യ (ഡോക്ടർ), അഞ്ജു (ഡോക്ടർ).

സഹോദരങ്ങൾ: യശോദ, ശശികുമാർ, സുജാത, പരേതരായ പങ്കജാക്ഷി, ചന്ദ്രശേഖരൻ, ശ്യാമളാ ദേവി.