സ്‌നേഹ സംഗമവേദിയായി പെരുവട്ടൂര്‍ റഹ്‌മാനിയ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
കൊയിലാണ്ടി: പെരുവട്ടൂര്‍ റഹ്‌മാനിയ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സൗഹാര്‍ദ്ദ സദസ്സും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടി കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഇയ്യഞ്ചേരി അധ്യഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ജിഷ പുതിയേടത്ത്, സുധ ചന്ദ്രിക, അഷ്റഫ് എ. കെ, രവി മാസ്റ്റര്‍, വി. ടി സുരേന്ദ്രന്‍, സിബിന്‍ കണ്ടത്തനാരി, ശശി കണ്ടത്തനാരി, മഹല്ല് ഖത്തിബ് ശിഹാബ് ഫൈസി, ശിവന്‍ പുഴക്കര, മഹല്ല് പ്രസിഡന്റ് ഇയ്യഞ്ചേരി കുഞ്ഞഹമ്മദ് ഹാജി, എന്നിവര്‍ സംസാരിച്ചു.
വിവിധ മത രാഷ്ട്രീയ സാമൂഹിക പ്രധിനിതികളായ രാമകൃഷ്ണന്‍ നായര്‍, ബാലന്‍ മാസ്റ്റര്‍ സി.ബീരാന്‍കുട്ടി, രമേശന്‍, ഗഫൂര്‍ ടി.കെ, സിയാദ് പി.കെ എന്നിവര്‍ പങ്കെടുത്തു. സിറാജ് ഇയ്യഞ്ചേരി സ്വാഗതവും അന്‍സാര്‍ ചേലോട്ട് നന്ദിയും പറഞ്ഞു.
[bot1]