വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നിച്ച് മികച്ച ഹരിത പ്രവര്‍ത്തനങ്ങള്‍; യുനെസ്‌കോയുടെയും ഓയ്‌സ്‌ക ഇന്റര്‍നാഷണലിന്റെയും ഗ്രീന്‍ വേവ് പുരസ്‌കാരം ഏറ്റുവാങ്ങി പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍


കൊയിലാണ്ടി: യുനെസ്‌കോയുടെയും ഓയ്‌സ്‌ക ഇന്റര്‍നാഷണലിന്റെയും ഗ്രീന്‍ വേവ് പുരസ്‌കാരം ഏറ്റുവാങ്ങി പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍. വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും പിടിഎയും സംയുക്തമായി നടപ്പിലാക്കിയ ഹരിത പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.

പുരസ്‌കാര സര്‍ട്ടിഫിക്കറ്റ് നഗരസഭ വൈസ് ചെയര്‍മന്‍ അഡ്വ: കെ.സത്യന്‍, ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓയിസ്‌ക സൗത്ത് ഇന്ത്യസെക്രട്ടറി സുകുമാരന്‍ വി.പി മുഖ്യാതിഥിയായി. ഹരിത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ ഭാവിയിലേക്കും ഈ പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ എന്ന് ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ചടങ്ങില്‍ വാര്‍ഡ് കണ്‍സിലര്‍ ജിഷ പുതിയേടെത്ത് അധ്യക്ഷത വഹിച്ചു, ഓയിസ്‌ക കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡന്റ്രാമദാസ് മാസ്റ്റര്‍, അബ്ദുറഹിമാന്‍ വി.ടി ഓയിസ്‌ക കൊയിലാണ്ടി ചാപ്റ്റര്‍ സെക്രട്ടറി, സുരേഷ് ബാബു ഓയിസ്‌ക കൊയിലാണ്ടി ചാപ്റ്റര്‍ ട്രഷറര്‍, ബാബുരാജ് ചിത്രലയം അഡ്വ: പ്രവീണ്‍കുമാര്‍, വേണു മാസ്റ്റര്‍, സിറാജ് ഇയ്യഞ്ചേരി ഓയിസ്‌ക യുത്ത് വിംഗ് പ്രസിഡന്റ് പിടിഎ പ്രസിഡന്റ് അനീഷ് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി രാജ്‌ഗോപാലന്‍ നന്ദിപറഞ്ഞു.