പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ നിറഞ്ഞ പങ്കാളിത്തം; 130 ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷമാക്കി പെരുവട്ടൂര്‍ എല്‍പി സ്‌കൂള്‍
കൊയിലാണ്ടി: 130 ആം വാര്‍ഷികം ആഘോഷമാക്കി പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍. മാനേജ്‌മെന്റ്, പൂര്‍വ്വ അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇവരുടെ സാന്നിധ്യത്തില്‍ വിപുലമായ രീതിയിലാണ് ആഘോഷിച്ചത്.
ഉദ്ഘാടനം പ്രശസ്ത കലാ സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രമേശ് കാവില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പിടിഎ പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രസ് ഇന്ദിര സി.കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം നടത്തി. ചടങ്ങില്‍ രാഷ്ട്രപതിയുടെ ഫയര്‍മാന്‍ അവാര്‍ഡ്‌നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്‌കൂളിന്റെ അഭിമാനമായ പി.കെ ബാബുവിന് ഉപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു. എല്‍ കെ ജി യുകെ ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
ശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു. ചടങ്ങില്‍ മാനേജ്‌മെന്റ് പ്രതിനിധി അന്‍വര്‍ ഇയ്യഞ്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ മാരായ ജിഷ പുതിയേടത്ത്, ചന്ദ്രിക ടി, സുധ സി, എസ്.എസ് ജി അംഗങ്ങളായ സുധാകരന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍, പൂര്‍വ്വ അധ്യാപകരായ രമേശന്‍ മാസ്റ്റര്‍, ധനലക്ഷ്മി ടീച്ചര്‍, എം.പി ടി എ പ്രസിഡന്റ് റോഷ്‌ന ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഉഷശ്രീ ടീച്ചര്‍ നന്ദി പറഞ്ഞു.