പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ തെരുവുനാടകവും ക്യാമ്പയിനും; റെയില്‍വേ സ്റ്റേഷനില്‍ സ്വച്ഛതാഹി സേവ ക്യാമ്പയിനുമായി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍ഡി.പി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്


കൊയിലാണ്ടി: സ്വച്ഛതാഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ തെരുവ് നാടകം അവതരിപ്പിച്ച്
ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍ഡി.പി യോഗം കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്. സതേണ്‍ റെയില്‍വെ പാലക്കാട് ഡിവിഷനും കാലിക്കറ്റ് സര്‍വ്വകലാശാല ജില്ല എന്‍.എസ്.എസ് യൂണിറ്റുകളും സംയുക്തമായി നടത്തുന്ന സ്വച്ഛതാഹി സേവ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

എന്‍.എസ്.എസ് യൂണിറ്റലെ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് തെരുവ് നാടകം അവതരിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് നടന്ന ക്യാമ്പയിനില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശമുയര്‍ത്തിയാണ് തെരുവുനാടകത്തിലൂടെ ജനങ്ങളിലേയ്ക്ക് എത്തിച്ചത്.

പരിസ്ഥിതിയുടെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതിനോടൊപ്പം എന്‍.എസ്.എസ് യൂണിറ്റിന്റെ സാമൂഹ്യ ഉത്തരവാദിത്വത്തെ പ്രതിഫലിപ്പിക്കുന്നതിനും സമുദായത്തിലെ ആളുകള്‍ക്കിടയില്‍ ശുചിത്വബോധം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ ഒരു മാതൃകയായി മാറാനും കഴിഞ്ഞു.

എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍മാരായ ഡോ. ശ്വേത എസ്, ഡോ.നമിത ആര്‍ എന്നിവരുടെ നേതൃത്വത്തില്‍, വിദ്യാര്‍ത്ഥികളായ പാര്‍വണ ഷിജിത്ത്, ആര്യനന്ദ ബി.എസ്, ആദിഷ്നാദ്, പ്രജേഷ് കെ, അനുനാദ് എ.ആര്‍, ഷാന്‍ കെ. ഷാജി, അനുവര്‍ണ എം.വി,
ആതിര, ലക്ഷ്മി ജെ, അഭിത് ബാബു, ഹൃതിക് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ ഇന്‍സ്‌പെക്ടര്‍ ചന്ദ്രേഷ് കുമാര്‍, റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് റൂബിന്‍ പി. എന്നിവര്‍ പ്രവര്‍ത്തനത്തെ പിന്തുണച്ചു.