സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണം നല്‍കി പേരാമ്പ്ര എസ് ടി യു


പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര തൊഴിലാളി യൂണിയന്റെ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പട്ടവര്‍ക്ക് മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി.

സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ.് പി. കുഞ്ഞമ്മത് നിര്‍വ്വഹിച്ചു. പി.കെ റഹീം അധ്യക്ഷത വഹിച്ചു. അസീസ് എന്‍.കെ സ്വാഗതം പറഞ്ഞ പരിപാടിയില്‍ സി.മൊയ്തു, സി.പി. ഹമീദ്, നസീമ, സക്കീന എന്നിവര്‍ സംസാരിച്ചു.

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സി.പി കുഞ്ഞമ്മത്, മത്സ്യവിതരണ തൊഴിലാളി യൂനിയന്‍ സ്റ്റേറ്റ് പ്രസിഡന്റ് എം.കെ.സി. കുട്ട്യാലി, തൊഴിലുറപ്പ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലൂര്‍, ജോയിന്റ് സെക്രട്ടറി സമദ്, ചുമട്ട് യൂനിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ മുസ്തഫ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.