‘അനീതികളെ ചോദ്യം ചെയ്യാന്‍ യുവതലമുറയെ പരിശീലിപ്പിക്കണം’; രാഷ്ട്രീയ പാഠശാലയുമായ പേരാമ്പ്ര ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ്
പേരാമ്പ്ര: പേരാമ്പ്ര ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രാഷ്ട്രീയ പാഠശാല ഉദ്ഘാടനം ചെയ്തു. എന്‍ ഐ എം എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. അനീതികളെ നിര്‍ഭയമായി ചോദ്യം ചെയ്യാന്‍ യുവതലമുറയെ പരിശീലിപ്പിക്കണമെന്നും തിരുത്തല്‍ ശക്തിയായി ഇവര്‍ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും പ്രശസ്ത ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചരിത്ര ബോധമുള്ള ജനതയെ വളര്‍ത്താന്‍ രാഷ്ട്രീയ പാഠശാലകളിലൂടെ സാധിക്കും. സ്വന്തം ചേരിയില്‍ പെട്ടവര്‍ക്ക് വഴി പിഴക്കുമ്പോള്‍ അന്തസ്സോടെ ചോദ്യം ചെയ്യാനും എതിര്‍ക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. അനീതികള്‍ വിമര്‍ശിക്കപ്പെടുമ്പോഴാണ് രാഷ്ടീയം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാവില്‍ പി. മാധവന്‍, കെ. മധു കൃഷ്ണന്‍, ഒ.എം രാജന്‍ മാസ്റ്റര്‍, അനീഷ് പി.കെ, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, എം.കെ സുരേന്ദ്രന്‍, വി.പി ഇബ്രാഹിം, അര്‍ഷാദ് മുടിലില്‍, വി.കെ രമേശന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, കെ.വി ശശികുമാര്‍, ബാബു ചാത്തോത്ത്, ചിത്രാ രാജന്‍, ഇ.എം പത്മിനി, വി. ആലീസ് മാത്യു, കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.