തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പേരാമ്പ്ര ഒന്നാമത്; സൃഷ്ടിച്ചത് മൂന്നരലക്ഷത്തിലേറെ തൊഴില്‍ദിനങ്ങള്‍
പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലും പേരാമ്പ്ര പഞ്ചായ ത്ത് ജില്ലയില്‍ ഒന്നാം സ്ഥാന ത്ത്. 3,53,232 തൊഴില്‍ ദിനം സൃഷ്ട്ടിച്ചാണ് പേരാമ്പ്ര ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും (15,37,39,000) പേരാമ്പ്രയാണ്.
പട്ടികജാതി വിഭാഗത്തിന് 57,292 തൊഴില്‍ദിനം നല്‍കി ജില്ലയില്‍ ഒന്നാം സ്ഥാനത്തുള്ളതും പേരാമ്പ്രയാണ്. പട്ടികജാതി വിഭാഗത്തില്‍ 417 പേര്‍ക്ക് നൂറുദിവസം തൊഴില്‍ നല്‍കിയും ഒന്നാമതായി.
ജില്ലയില്‍ വനിതകള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നല്‍കിയ പഞ്ചായത്തും പേരാമ്പ്രയാണ്. പ്രധാനമായും കാര്‍ഷിക മേഖലയിലാണ് പദ്ധതി നടപ്പാക്കിയത്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കഴിഞ്ഞ വര്‍ഷവും പേരാമ്പ്ര പഞ്ചായത്താണ് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് പറഞ്ഞു.