മജീദും സുഹറയും പാത്തുമ്മയുമെല്ലാം കഥാപാത്രങ്ങളായി എത്തി; വിവിധ പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീര്‍ ദിനം ആഘോഷമാക്കി പേരാമ്പ്ര എ.യു.പി സ്‌കൂള്‍


പേരാമ്പ്ര: വിവിധ പരിപാടികളോടെ ബഷീര്‍ദിനം ആഘോഷിച്ച് പേരാമ്പ്ര എ യു പി സ്‌കൂള്‍. ബഷീര്‍ കൃതി പാത്തുമ്മാന്റെ ആട് ദൃശ്യാവിഷ്‌കരണം, വിവിധ ബഷീര്‍ കൃതികളുടെ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.

ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ പി.പി മധു അദ്ധ്യക്ഷത വഹിച്ചു.ടി.കെ ഉണ്ണികൃഷ്ണന്‍, ടി. ആര്‍ സത്യന്‍, ഇ. ഷാഹി, കെ.എം സാജു, പി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു. കെ.ബീന സ്വാഗതവും സൂര്യസുരേഷ് നന്ദിയും പറഞ്ഞു.