കനത്ത മഴ; പേരാമ്പ്ര ഉപജില്ലാ കായികമേളയുടെ ആദ്യദിനം പൂര്‍ത്തിയാക്കേണ്ട മത്സരങ്ങള്‍ മാറ്റിവെച്ചു; ഇതുവരെയുള്ള പോയിന്റ് നിലയില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാമത്


പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല കായിക മേളയുടെ ആദ്യ ദിനമായ ഇന്ന് പൂര്‍ത്തിയാകേണ്ട എല്‍.പി വിഭാഗം മത്സരങ്ങള്‍ മഴ കാരണം മാറ്റി വെച്ചു. തിയതി പിന്നീട് അറിയിക്കും.

ഇന്നത്തെ മൂന്നു മണിവരെയുള്ള ഫലം വന്നപ്പോള്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത് 24 പോയന്റാണുള്ളത്. രണ്ടാം സ്ഥാനത്ത് 19 പോയന്റുമായി കല്ലാനോട് സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും 17 പോയിന്റുമായി നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാകയാട് മൂന്നാം സ്ഥാനത്തുമുണ്ട്.

മേളയുടെ രണ്ടാം ദിനമായ നാളെ രാവിലെ 7 മണിക്ക് മത്സരം ആരംഭിക്കും സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം മത്സരങ്ങ ള്‍ ആണ് നാളെ നടക്കുക. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ അധ്യക്ഷതയില്‍ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ കായികമേള ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. തോമസ് കളരിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പി ജോസ് കാളം പറമ്പില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം കൊടുക്കും.

Summary: perambra sub district sports meet