മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കാണാതായ പേരാമ്പ്ര സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍


Advertisement

പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ മരുതേരി സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.

Advertisement

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25ന് പുലര്‍ച്ചെ മുതല്‍ ആശുപത്രിയില്‍നിന്ന് കാണാതായി. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച ബെംഗളൂരുവില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തുകയായിരുന്നു.

Advertisement

രനൂപിന് ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിലാണ് ജോലി. ജോലി സ്ഥലത്തിനടുത്തുള്ള താമസ സ്ഥലത്തുനിന്നുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

എളമ്പിലായി ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരി: രമ്യ.

summary: a Marutheri native young man died at Bangalore