തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് ചികിത്സയില്‍ കഴിയുകയായിരുന്ന പേരാമ്പ്ര സ്വദേശിനി വി.സി ജാനു അന്തരിച്ചു
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞ് വീണ് ചികിത്സയില്‍ കഴിയുകയായിരുന്ന കല്ലോട് ചാമക്കുന്നുമ്മല്‍ വി.സി ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. തൊഴിലുറപ്പ് പണിക്കിടെ ഡിസംബര്‍ 5ന് മൂന്ന് മണിയോടെയാണ് ജാനു കുഴഞ്ഞു വീണത്.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ജാനുവിനെ കല്ലോട് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.
ഭര്‍ത്താവ്: പരേതനായ കല്ലിടുക്കില്‍ ശങ്കരന്‍. മക്കള്‍: ഗീത, ഉഷ, പ്രദീപ്, ഗിരീഷ്. മരുമക്കള്‍: സുരേഷ്, വിനീത, സിത്താര. സഹോദരങ്ങള്‍: നാരായണി, ദേവകി, പരേതരായ ചിരുത, കുഞ്ഞിക്കണ്ണന്‍, കല്യാണി.