പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍ മൊബൈലും പേഴ്സും കിണറ്റിൽ വീണു; എടുക്കാനായി കിണറിലിറങ്ങിയപ്പോൾ കുടുങ്ങിപ്പോയി; ഒടുവിൽ മധ്യവയസ്കന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന
പേരാമ്പ്ര: പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മൊബൈലും പേഴ്സും എടുക്കുന്നതിനായി കിണറിലിറങ്ങി തിരിച്ച് കയറാനാകാതെ കുടുങ്ങിപ്പോയ മധ്യവയസ്കന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ. കൂട്ടാലിട പഴയ ബസ്റ്റാന്‍റിന് സമീപത്തെ പൊതുകിണറില്‍ കുടുങ്ങിയ ഗിരീഷ് കല്ലാനിക്കല്‍(45) ആണ് സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്. സംഭവം. ഇന്നലെ രാത്രി പത്തുമണിയോടയാണ് സംഭവം.
വെള്ളമെടുക്കുന്നതിനിടയിൽ ഫോണു പേഴ്സും കിണറിൽ വീഴുകയായിരുന്നു. തുടർന്ന് വെള്ളം കോരുന്ന ഭാഗത്തൂടെ കിണറിലേക്ക് ഇറങ്ങുകയായിരുന്നു. തിരിച്ച് കയറാനാകാതെ കുടുങ്ങിപ്പോയ ഗിരീഷിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിവരുകയായിരുന്നു. കിണറ്റില്‍ സുരക്ഷാ നെറ്റ്മാറ്റാതെ ഇറങ്ങിയത് ആളുകളില്‍ വല്ലാത്ത പരിഭ്രാന്തി പരത്തുകയും രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുകയും ചെയ്തു. തുടർന്ന് പേരാമ്പ്ര ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍റെ നേതൃത്ത്വത്തില്‍ സേന സംഭവസ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്‍റെ സഹായത്താല്‍ ഗിരീഷനെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ ഐ.ഉണ്ണികൃഷ്ണന്‍, വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, എസ്.ആര്‍.സാരംഗ്, ഇ.എം.പ്രശാന്ത്, പി.വി.മനോജ് എന്നിവര്‍ പങ്കാളികളായി.
രാത്രിയില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ഏകദേശം 50അടിയോളം താഴ്ചയും പകുതിഭാഗത്തോളം വെള്ളമുള്ള കിണറിലാണ് ഗിരീഷ് ഇറങ്ങിയത്. കാലവര്‍ഷം ശക്തമായ ഈ സമയത്ത് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നാട്ടുക്കാര്‍ക്ക് സേന നിര്‍ദ്ദേശം നല്‍കി.
Summary: While fetching water from a public well, the mobile and wallet fell into the well; He got stuck when he went into the well to pick it up. Perambra fire force rescued the middle-aged man from well