ശുചിത്വത്തില്‍ മൂന്നാമത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്; ജില്ലാതല ശുചിത്വ പ്രഖ്യാപനം നടത്തി മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: മാലിന്യ മുക്തനവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ശുചിത്വ പ്രഖ്യാപനം വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാകലക്റ്റര്‍ സ്റ്റാറ്റസ് അവതരിപ്പിച്ചു. മേയര്‍ ബിനാഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ മികച്ച പ്രവര്‍തനം നടത്തിയ തദ്ദേശസ്ഥാപനങ്ങള്‍, സംഘടനകള്‍, കലാലയങ്ങള്‍ തുടങ്ങിയവയെ പ്രഖ്യാപിച്ചു.
ജില്ലയിലെ മികച്ച 3 -ാമത് ബ്ലോക്കായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി.ബാബു, ബി.ഡി.ഓ പി. കാദര്‍, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി.കെ. രജിത എന്നിവര്‍ മെമന്റോ സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
,