കെ.റെയില്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കം അനുവദിക്കില്ല; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി ജനകീയ വിരുദ്ധ സമിതി
കൊയിലാണ്ടി: കേരളത്തിന്റെ വിനാശകരമായ കെ റെയില്‍ പദ്ധതി വീണ്ടും പൊടിതട്ടി കൊണ്ടുവരുന്നതിനെതിരെ കൊയിലാണ്ടി കെ റെയില്‍ വിരുദ്ധ ജനകീയ വിരുദ്ധ സമിതി പ്രതിഷേധ സംഗമം നടത്തി. ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍.പി.ചേക്കുട്ടി ഉദ്ഘാടനം ചെയ്തു.
കെ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിശേഷ് പയ്യോളി സ്വാഗതവും രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കെറെയില്‍ ജില്ലാ വിരുദ്ധ സമിതി ചെയര്‍മാന്‍ ടി.ടി.ഇസ്മായില്‍, രത്‌നവല്ലി ടീച്ചര്‍, വേണു കുനിയില്‍, മുജീബ്, സെക്രട്ടറി സുധാമന്‍ എന്നിവര്‍ സംസാരിച്ചു.