അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങളും നല്‍കിയില്ല; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അരിക്കുളത്തെ അംഗന്‍വാടി പെന്‍ഷന്‍കാരുടെ സമ്മേളനം
അരിക്കുളം: 2023ല്‍ വിരമിച്ച അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങളും നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അംഗന്‍വാടി പെന്‍ഷന്‍കാരുടെ സമ്മേളനം. സുപ്രീംകോടതി വിധിച്ച ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കാത്ത സംസ്ഥാന സര്‍ക്കാറിന്റേത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി.
പരിപാടി ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. അരിക്കുളം രാധ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡണ്ട് ടി.കെ.നാരായണന്‍, അങ്കണവാടി വര്‍ക്കേഴ്‌സ് ജില്ലാ പ്രസിഡണ്ട് കാര്‍ത്യായനി ടീച്ചര്‍, റീജിയനല്‍ വൈസ് പ്രസിഡണ്ട്, പുതിയോട്ടില്‍ രാഘവന്‍, ഉഷ ടീച്ചര്‍ മുതലായവര്‍ പ്രസംഗിച്ചു.
മിനിമം പെന്‍ഷന്‍ 10000/ രൂപയാക്കുക, മറ്റു ജീവനക്കാര്‍ക്കുള്ളത് പോലെ ഡി.എ, ഡി.ആര്‍ അനുവദിക്കുക, എന്നീ ആവശ്യങ്ങളും അനുവദിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് പ്രമേയം മുഖേനെ ആശ്യപ്പെട്ടു. പെന്‍ഷന്‍കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക്, പരിഹാരം നേടാന്‍ കളക്ടറേറ്റില്‍ കൂട്ട ധര്‍ണ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.