ജോലി കഴിഞ്ഞ് വീട്ടിലെത്തി അൽപ്പ സമയത്തിനുള്ളിൽ നെഞ്ച് വേദന അനുഭവപ്പെട്ടു; തിക്കോടി കൊന്നശ്ശേരി താഴെക്കുനി ലിജീഷ് അന്തരിച്ചു


പയ്യോളി: തിക്കോടി കൊന്നശ്ശേരി താഴെക്കുനി ലിജീഷ് അന്തരിച്ചു. നാൽപ്പത് വയസ്സായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തി ആഹാരം കഴിച്ച അൽപ്പ സമയത്തിനുള്ളിൽ നെഞ്ച് അനുഭവപ്പെട്ടു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കു ഞ്ഞികൃഷ്ണൻ നായരുടെയും പത്മാവതിയുടെയും മകനാണ്. സഹോദരങ്ങൾ: ലിഷ (പ്രസിഡൻറ്, മഹിളാ കോൺഗ്രസ്, തിക്കോടി), ലിബീഷ്.

സംസ്കാരം ഇന്ന് രാവിലെ എട്ടു മണിയോടെ വീട്ടുവളപ്പിൽ നടത്തി..