ചെറു പൊതികളിലായി കഞ്ചാവ്; കോട്ടക്കലില്‍ കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍


Advertisement

പയ്യോളി: കോട്ടക്കല്‍ അഴിമുഖത്ത് മിനി ഗോവയില്‍ കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍. ചെറുപൊതികളിലായി സൂക്ഷിച്ച 26 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

Advertisement

പയ്യോളി ബിസ്മിനഗര്‍ സ്വദേശി റംഷിദില്‍ ആണ് പിടിയിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന മൂന്ന് പൊതികളാണ് പിടികൂടിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇയാളെ പയ്യോളി പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു.

ഇന്നലെ വൈകുന്നരത്തോടെയാണ് സംഭവം. പയ്യോളി പോലീസ് എസ്.ഐ എസ്.എസ്.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement
Advertisement

summary: Payyoli native arrested with ganja in Mini Goa