വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; ഇരുവൃക്കകളും തകരാറിലായ കീഴൂര്‍ തച്ചന്‍കുന്നിലെ മംഗലശ്ശേരി സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു


പയ്യോളി: ഇരുവൃക്കകളും തകരാറിലായ പയ്യോളി കീഴൂര്‍ തച്ചന്‍കുന്നിലെ മംഗലശ്ശേരി ദിനേശന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. വൃക്ക മാറ്റിവെയ്ക്കുവനായി 25 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണ് നിലവില്‍. ഭീമമായ തുകയാണ് ഇതിന് വരുന്നത്.

നിലവില്‍ ജനപ്രതിനിധികളും വാര്‍ഡ് മെമ്പറും ചെയര്‍മാനായി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ഭീമമായ തുകയാണ് വരുന്നതിനാല്‍ ദിനേശന്റെ കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

ദിനേശന്റെ ചികിത്സയ്ക്കായി നമുക്കും ഉദാരമായി സംഭാവന ചെയ്യാം.

ബാങ്ക്: എച്ച്.ഡി.എഫ്.സി

ബ്രാഞ്ച്: പയ്യോളി.
അക്കൗണ്ട് നമ്പര്‍: 50200102258015.