തെരുവുനായ ശല്യം രൂക്ഷം: പയ്യോളി കീഴൂരിലെ രണ്ട് യുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
പയ്യോളി: കീഴൂര്‍ എയുപി, കീഴൂര്‍ ജിയുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു (ശനിയാഴ്ച) ദിവസം പ്രവൃത്തി ദിനമായിരിക്കും.
തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ ഇന്ന് പതിനഞ്ചോളം പേരെ അക്രമിച്ചിരുന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു കാലിക്കടവത്ത്, മുബീന കൊമ്മുണ്ടാരി, തെരുവത്ത്കണ്ടി ശ്രീധരൻ, കുമാരൻ പള്ളിയാറക്കൽ, വെട്ടിപ്പാണ്ടി ശൈലജ, മലയിൽ രജില, ഗീത കപ്പള്ളിതാഴ, നീതു തൊടുവയൽ, മീത്തലെ ആണിയത്തൂർ ഇഷ, റീന തൊടുവയിൽ, ഫിദൽ വിനോദ് വേങ്ങോട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ എല്ലാവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് കല്യാണി, ജാനു എന്നിവരെയും 12 വയസുകാരന്‍ ഫിദലിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ടെസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിയാക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്ന് രാധ, ശ്യാമള എന്നിവരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.