പയ്യോളി താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


പയ്യോളി: പയ്യോളി താലൂക്ക് ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവ് വരാന്‍ സാധ്യതയുളള നഴ്സിംഗ് അസിസ്റ്റന്റ് തസ്തികളിലേക്ക്
അഭിമുഖം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ നടത്തുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

യോഗ്യത: എട്ടാം ക്ലാസ്സ് പാസ്, പഞ്ചകര്‍മ്മ തൊഴില്‍ പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, യോഗ്യത, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്ന് ഹാജരാകണം.