അന്തരിച്ച കൊയിലാണ്ടിയിലെ മാധ്യമ പ്രവര്‍ത്തകന്‍ പവിത്രന്‍ മേലൂരിനെ അനുസ്മരിച്ച് കൊയിലാണ്ടി പ്രസ്‌ക്ലബ്ബ്


കൊയിലാണ്ടി: അന്തരിച്ച കൊയിലാണ്ടിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പവിത്രന്‍ മേലൂരിനെ സര്‍വ്വകക്ഷിയോഗം അനുസ്മരിച്ചു. കൊയിലാണ്ടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണയോഗം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ അധ്യക്ഷയായി. പ്രസ് ക്ലബ് പ്രസിഡണ്ട് രാജേഷ് കീഴരിയൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ സത്യന്‍
മുന്‍ എംഎല്‍എ കെ ദാസന്‍, മനോജ് പയറ്റു വളപ്പില്‍, അനൂപ് അനന്തന്‍, ഇ.കെ അജിത്ത്, അഡ്വക്കേറ്റ് വി. സത്യന്‍, കെ.എം രാജീവന്‍, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, വി.പി ഇബ്രാഹിംകുട്ടി, കെ.ടി.എം കോയ, എം. റഷീദ്, സി. സത്യചന്ദ്രന്‍, കെ.കെ നിയാസ്, എം. റഷീദ്, കബീര്‍ സലാല, കുഞ്ഞിക്കണാരന്‍ സര്‍വീസസ്, കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ പ്രദീപ്കുമാര്‍, അഡ്വക്കേറ്റ് ടി.കെ രാധാകൃഷ്ണന്‍, എടത്തില്‍ രവി, ആര്‍ ഉമ്മര്‍കുട്ടി, ഇ. കെ ജുബീഷ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എ. സജീവ് കുമാര്‍ സ്വാഗതവും ശശികമ്മട്ടേരി നന്ദിയും പറഞ്ഞു.

മറയുന്നത് നാലുപതിറ്റാണ്ടോളം കൊയിലാണ്ടിയിലെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം; മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍ ഇനി ഓര്‍മ്മ