ഒരു റോഡിനായി മുന്നിട്ടിറങ്ങി നാട്ടുകാര്‍; പയ്യോളി എകരത്ത് കോയക്കോട്ട് താഴെ റോഡ് ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു


Advertisement

പയ്യോളി: നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ എകരത്ത് കോയക്കോട്ട് താഴെ റോഡ് ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു. ഏകദേശം 125 മീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മാണത്തിന് 3 ലക്ഷത്തിലധികം രൂപ സാമ്പത്തിക സഹായം നല്‍കി സഹായിച്ചത് കോയക്കോട്ട് കുഞ്ഞബ്ദുള്ള ഹാജിയുടെ മകളും പേരമക്കളും ആണ്.

Advertisement

ഏഴിലധികം വീടാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. പണിപൂര്‍ത്തിയാക്കാതെ കാലങ്ങളായി കട്ടറോഡായിരുന്നു പ്രദേശവാസികള്‍ ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ സഹായത്തോടെയും നാട്ടുകാരും ചേര്‍ന്ന് റോഡ് പണി പൂര്‍ത്തീകരിക്കുകയായിരുന്നു.

Advertisement

മുതിര്‍ന്ന അംഗം എകരത്ത് നാരായണന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീ കാര്യാട്ട് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കോയക്കോട്ട് അബ്ദുറഹിമാന്‍ മാസ്റ്റര്‍, പുറത്തെ മഠത്തില്‍ അഭിലാഷ്, നായക്കോട്ട് കുഞ്ഞിക്കണ്ണന്‍, അമീര്‍ കൊയക്കോട്ട്, എന്നിവര്‍ സംസാരിച്ചു. കൊയക്കോട്ട് അബ്ദുള്ള നന്ദി പറഞ്ഞു.

Summary: Payoli Ekarat Koyakot Road was completed with mass participation and opened for public.

Advertisement