‘കുണ്ടും കുഴികളും വലിയ ​ഗർത്തവും’; കാപ്പാട് തൂവ്വപ്പാറ മുതൽ പൊയിൽകാവ് ​ഗേറ്റ് വരെയുള്ള യാത്ര സാഹസിക നിറഞ്ഞതെന്ന് യാത്രക്കാർ


Advertisement

കൊയിലാണ്ടി: കാപ്പാട് തീരദേശപാതയിലൂടെ യാത്രചെയ്യണമെങ്കിൽ അൽപം സാഹസികതയും അറിഞ്ഞിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. കടലാക്രമണത്തെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴികളും വലിയ ​ഗർത്തവുമാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. കാപ്പാട് തൂവ്വപ്പാറ മുതൽ പൊയിൽകാവ് ​ഗേറ്റ് വരെ ഏകദേശം രണ്ടര കീലോമീറ്റർ ദൂരത്തിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. ദിനംപ്രതി ഇതുവഴി കടന്നുപോകുന്ന കൊയിലാണ്ടി ഹാർബറിലേക്ക് പോകുന്ന മത്സ്യ തൊഴിലാളികളും മറ്റു യാത്രക്കാരും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതിനെതുടർന്ന് ബുദ്ധിമുട്ടിലായത്.

Advertisement

കടൽ ക്ഷോഭത്തെ തുടർന്ന് കടൽഭിത്തി പൊളിഞ്ഞിതാണ് റോഡ് തകരുന്നതിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. ഇതിനെ തുടർന്ന് ശക്തമായ തിരമാലകൾ റോഡിലേക്ക് അടിച്ചുകേറുന്ന സ്ഥിതിയാണ്. വെള്ളത്തിന്റെ ശക്തിയിൽ റോഡിലെ താർ ഇളകിമാറുകയും പലയിടത്തും കുഴുകളും രൂപപ്പെട്ടു. തൂവ്വപ്പാറയിൽ രൂപപ്പെട്ട വലിയ കുഴിയാണ് ഏറ്റവും ഒടുവിൽ രൂപപ്പെട്ടത്. റോഡിന്റെ പകുതി ഭാ​ഗവും ​ഗർത്തമാണ്. ​ഗർത്തത്തിൽ ആളുകൾ വീഴാതിരിക്കാൻ കയർകെട്ടി അടയാളം വെച്ചിരിക്കുകയാണ് നാട്ടുകാർ.

Advertisement

ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നാണ് തീരദേശ ഭാ​ഗത്തെ കടൽഭിത്തി തകർന്നത്. റോഡിന്റെ പലയിടങ്ങളും ഭാ​ഗികമായി തകരുകയും ചെയ്തിരുന്നു. തകർത്തുപെയ്യുന്ന മഴയ്ക്കൊപ്പം കടൽക്ഷോഭവും റോഡിന്റെ അവസ്ഥ കൂടുതൽ ദുഷ്ക്കരമാക്കി. റോഡീന്റെ ശോചനീയാവസ്ഥ കാരണം യാത്ര ദുഷ്ക്കരമാണെന്നും റോഡ് നവീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ്.

Summary: pathetic condition of koyilandy- kapapd coastal road

Advertisement