പയ്യോളിയ്ക്കും വടകരയ്ക്കുമിടയില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു


പയ്യോളി: തീവണ്ടി യാത്രയില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് പയ്യോളിയ്ക്കും വടകരയ്ക്കുമിടയിലാണ് സംഭവം.

ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വെച്ച് കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്. ആക്രമിച്ചയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. മുറിവ് സാരമല്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു.