നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സൗണ്ട് സിസ്റ്റം സമ്മാനിച്ച് എന്‍.എം.എം.എസ്.ഇ.ബാച്ച് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സൗണ്ട് സിസ്റ്റം സമര്‍പ്പിച്ച് രക്ഷിതാക്കളുടെ കൂട്ടായ്മ. 2023-24ലെ എന്‍.എം.എം.എസ്.ഇ.ബാച്ച് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് സൗണ്ട് സിസ്റ്റം നല്‍കിയത്.

ഹെഡ്മാസ്റ്റര്‍ ടി.മുനാസ്, പരിശീലന ചാര്‍ജുള്ള അധ്യാപരായ ജലീല്‍, അബിത, രാജീവന്‍, എസ്.എം.സി ചെയര്‍മാനും പരീക്ഷാ കണ്‍വീനറുമായ ഷിബീഷ് നടുവണ്ണൂര്‍, എന്‍.എം.എം.എസ് ഖജാന്‍ജിയും പി.ടി.എ അംഗവുമായ പ്രദോഷ് നടുവണ്ണൂര്‍, എന്‍.എം.എം.എസ് ചെയര്‍മാന്‍ ഹരിദാസ് തിരുവോട്, നൈറ്റ് ക്ലാസ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ജി.കെ.ജിഷ, പരിശീലന ബാച്ചിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.