കൊയിലാണ്ടി ഭാഗത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വില്‍ക്കുന്നതായി രക്ഷിതാക്കളുടെ പരാതി
കൊയിലാണ്ടി: കൊയിലാണ്ടി ഭാഗത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വില്‍ക്കുന്നതായി രക്ഷിതാക്കള്‍. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിയെ മദ്യപിച്ച് ബോധരഹിതയായി കാണുകയും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ ഓട്ട്‌ലറ്റ് അടക്കമുള്ള മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ മദ്യം വാങ്ങാനെത്തുന്നവരില്‍ കുട്ടികളുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാവണമെന്നാണ് ഉയരുന്ന ആവശ്യം. ഇവിടങ്ങളിലെ സി.സി.ടി.വികള്‍ പരിശോധിച്ചാല്‍ കുട്ടികള്‍ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്നറിയാന്‍ കഴിയും.
കൂടാതെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നതായി കണ്ടതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞിരുന്നു. ഇത്തരം ഇടങ്ങളില്‍ പൊലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.