പാറന്നൂര്‍ ഉസ്താദ് ഉറൂസിന് സമാപനം


കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ്‍ലാമിക പണ്ഡിതനുമായിരുന്ന പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‍ലിയാര്‍ പത്താമത് ഉറൂസ് മുബാറക്കിന് സമാപനം. സമസ്ത മുശവാറ മെമ്പര്‍ എന്‍.അബ്ദുല്ല മുസ്‍ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.പി.അബ്ദുല്‍ ജലീല്‍ ബാഖവി അധ്യക്ഷനായി.

അബ്ദുല്‍ മജീദ് ബാഖവി കാസര്‍കോട് അനുസ്മരണ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ ദിക്ര്‍ ദുആ സദസിന് നേതൃത്വം നല്‍കി. കൊയിലാണ്ടി ഖാസി ടി.കെ.മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍, അഹമ്മദ് ദാരിമി മുചുകുന്ന്, നവാസ് ദാരിമി, സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍, മുനീര്‍ ഫൈസി വട്ടോളി, അസ്ഹര്‍ ബാഖവി എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന മെഡിക്കല്‍ ക്യാമ്പ് കൗണ്‍സിലര്‍ വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. എം.എ.ഹാശിം അധ്യക്ഷത വഹിച്ചു. സി.എച്ച്.അബ്ദുല്ല, ഹാശിം തമാം, ആര്‍.എം.ഇല്ല്യാസ്, എം.മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.


Related News: പാറന്നൂര്‍ ഉസ്താദ് ഉറൂസ് മുബാറക്കിന് കൊയിലാണ്ടിയില്‍ ഉജ്ജ്വല തുടക്കം; എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴിന്റെ പ്രഭാഷണം ഇന്ന്