പ്രശസ്ത ശിൽപ്പി ഷാജി പൊയിൽക്കാവിന്റെ അമ്മ പറമ്പിൽ നാരായണി അന്തരിച്ചു
കൊയിലാണ്ടി: പ്രശസ്ത ശിൽപ്പി ഷാജി പൊയിൽക്കാവിന്റെ അമ്മ പറമ്പിൽ നാരായണി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. പരേതരായ നമ്പികണ്ടി ചാത്തൻ, ചാത്തൻ എന്നിവരുടെ മകളാണ്. പരേതനായ പറമ്പിൽ ഗോവിന്ദൻ (മുൻ പൊലീസ്) ഭർത്താവാണ്.
മക്കൾ: ഷാജി പൊയിൽക്കാവ്, സരോജിനി, പ്രകാശിനി, വിനോദിനി, പരേതയായ സുലോചന.
മരുമക്കൾ: ഭാസ്ക്കരൻ (അത്തോളി), ചന്തപ്പൻ (കണയങ്കോട്), ബാബു (അയനിക്കാട്), രാജില (ഓമശ്ശേരി), പരേതനായ സുരേന്ദ്രൻ (ഊരള്ളൂർ).
സഹോദരങ്ങൾ: കല്യാണി, പരേതരായ ചോയി, രാരിച്ചൻ, മണിക്യം, ഗോപാലൻ.