പതിമൂന്നുകാരന് പീഡനം: പറമ്പില്‍ബസാര്‍ സ്വദേശിയായ പ്രതിയ്ക്ക് 20 വര്‍ഷം കഠിനതടവും പിഴയും


കോഴിക്കോട്: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 20 വര്‍ഷംവരെ കഠിനതടവും പിഴയും വിധിച്ച് കോടതി. പറമ്പില്‍ ബസാര്‍ സ്വദേശിയായ യു.കെ.ബിജുവിനെയാണ് ശിക്ഷിച്ചത്. കോഴിക്കോട് ഫാസറ്റ്ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജ് കെ.രാജേഷിന്റേതാണ് വിധി.

പ്രതിയില്‍ നിന്നും 60,000 രൂപ പിഴ ഈടാക്കും. ഈ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കാനാണ് നിര്‍ദേശം.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ചേവായൂര്‍ പൊലീസാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ആര്‍.എന്‍.രഞ്ജിത്ത് ഹാജരായി.