തിരിച്ചെത്തിയ പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നീതി പാലിക്കുക, മാന്യമായ പെന്‍ഷന്‍ നല്‍കുക; പ്രവാസി ലീഗ് എക്‌സിക്യുട്ടീവ് ക്യാമ്പില്‍ പാറക്കല്‍ അബ്ദുള്ള
കൊയിലാണ്ടി: ആറു പതിറ്റാണ്ടിലധികമായി രാജ്യത്തിന്റെ പുരോഗതിയില്‍ സുപ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നീതി പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പറഞ്ഞു. പ്രവാസികള്‍ക്ക് മാന്യമായ പെന്‍ഷന്‍ നല്‍കാന്‍ ഇരു സര്‍ക്കാരുകളും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സൈകതം 2’ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ കരാളത്ത് പോക്കര്‍ ഹാജി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി ‘സൈകതം 2’പദ്ധതി വിശദീകരിച്ചു. നോര്‍ക്ക കോഴിക്കോട് റീജിയണല്‍ മാനേജര്‍ രവീന്ദ്രന്‍ പ്രവാസികളും ആനുകൂല്യങ്ങളും എന്ന വിഷയത്തെ ആസ്പതമാക്കിയുള്ള ക്ലാസ്സിന് നേതൃത്വം നല്‍കി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മജീദ് ഹാജി വടകര, ഹുസൈന്‍ കമ്മന, ബി.എച്ച്.കുഞ്ഞമ്മദ് ഹാജി, പോക്കര്‍ കുട്ടി ബേപ്പൂര്‍, കൊയപ്പത്തൊടി, മുഹമ്മദ് അലി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, ബഷീര്‍ ബാത്ത എന്നിവര്‍ സംസാരിച്ചു. സയ്യിദ് അന്‍വര്‍ മുഹമ്മദ്, ഷുഹൈബ് നടേരി, എം.കെ.മുസ്തഫ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കല്ലേരി മൂസ ഹാജി, കാട്ടില്‍ അഹമ്മദ് ഹാജി, കരീം ഹാജി കട്ടിപ്പാറ, സഫ മുഹമ്മദ് ഹാജി, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Summary: Parakkal Abdullah at Pravasi League Executive Camp