ഏഷ്യന്‍ ഗെയിംസ് എന്ന സ്വപ്‌നത്തിലേക്കെത്താന്‍ ഇനി ഇന്തോനേഷ്യന്‍, ജപ്പാന്‍ കടമ്പകള്‍ കൂടി കടക്കണം; ലക്ഷ്യത്തിലേക്കെത്താന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം കൂടിയേ തീരൂ, അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടിയുടെ പാരാ ബാഡ്മിന്റണ്‍ താരം


മുചുകുന്ന്: ഉഗാണ്ടയില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ഇന്റര്‍ണാഷണല്‍ ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ നേട്ടവുമായി കൊയിലാണ്ടിയുടെ തന്നെ അഭിമാനമായി മാറിയ മുചുകുന്ന് സ്വദേശി കെ.ടി.നിതിന്‍ കൊയിലാണ്ടിക്കാരോട് സഹായമഭ്യര്‍ത്ഥിക്കുകയാണ്. തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ 2026 ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കണമെങ്കില്‍ നിതിന് പാരാ ബാഡ്മിന്റണില്‍ റാങ്കിങ് നേടണം. അതിന് മുമ്പില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. ആ മത്സരങ്ങള്‍ക്ക് പങ്കെടുക്കാനുള്ള സാമ്പത്തിക ചെലവ് കണ്ടെത്താനാണ് നിതിന്‍ കൊയിലാണ്ടിയിലെ സുമനസുകളുടെ സഹായം തേടിയിരിക്കുന്നത്.


Also Read: ‘ജയവും തോല്‍വിയുമല്ല, ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്; ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിന്‍


സെപ്റ്റംബറില്‍ നടക്കുന്ന ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ്, അതിനുശേഷം നടക്കുന്ന ജപ്പാന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് എന്നീ മത്സരങ്ങളാണ് ഇനി നിതിന് മുമ്പിലുള്ളത്. ഇന്തോനേഷ്യന്‍ ഓപ്പണ്‍ മത്സരത്തിനായി ഒന്നരലക്ഷം രൂപ ചെലവുവരും. അത് ആഗസ്റ്റ് 23ന് അടയ്‌ക്കേണ്ടത്. ജപ്പാന്‍ ഓപ്പണിലേക്ക് രണ്ടുലക്ഷത്തോളവും ചെലവുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിതിന്റെ കുടുംബത്തെ സംബന്ധിച്ച് ഈ തുക കണ്ടെത്തുക പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നിതിന്‍ സ്‌പോണ്‍സര്‍മാരെ തേടുന്നത്.

കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ വെള്ളിമെഡല്‍ നേടിയ താരമാണ് നിതിന്‍. ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഗ്രൂപ്പ് മത്സരിച്ച ഏക മലയാളിയും. കുറച്ചുകാലമായി ഗുജറാത്തിയിലെ സായിയില്‍ പരിശീലനത്തിലാണ് നിതിന്‍. മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ്.

 

Description:Para badminton player KT Nithin of Muchukun appealed for the help of sponsors to participate in indonesia open badminton tournament