പപ്പായയും പപ്പായ ഇലയും കൊണ്ട് രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂട്ടാം; അറിയാം പ്ലേറ്റ്ലെറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ മറ്റു ഭക്ഷണങ്ങള്‍


രക്തത്തിലെ പ്രധാന ഘടകമാണ് പ്ലേറ്റ്ലെറ്റുകള്‍. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലെറ്റിന്റെ ധര്‍മ്മം. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ഒന്നരലക്ഷം മുതല്‍ നാലരലക്ഷം വരെയാണ്. പ്ലേറ്റിന്റെ അളവ് കൂട്ടാന്‍ ആവശ്യമായ ഭക്ഷണങ്ങളിലൂടെയാണ് കൂടുതലായും സാധിക്കുന്നത്.

മാതളനാരങ്ങ

വിറ്റാമിന്‍ B, വിറ്റാമിന്‍ C, വിറ്റാമിന്‍ K എന്നീ പോഷകങ്ങള്‍ ധാരാളമായി മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിന്റെ അളവു വര്‍ദ്ധിക്കാനും പ്ലേറ്റ്ലെറ്റിന്റെ അളവ് കൂട്ടാനും ഒരുപോലെ ഉപയോഗിക്കുന്ന പഴമാണ് ഇത്. മാതളം നേരിട്ടോ ജ്യൂസ് ആക്കിയോ എല്ലാം കഴിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കുന്നു.

പപ്പായ

പഴുത്ത പപ്പായ കഴിക്കുന്നത് പ്ലേറ്റ്ലെറ്റ് കൂട്ടാന്‍ സഹായിക്കുന്നു. പപ്പായയെക്കാള്‍ വേഗത്തില്‍ പപ്പായ ഇലയാണ് കൂടുതല്‍ വേഗത്തില്‍ ഫലം തരുന്നത്. എന്നാല്‍ ബ്ലഡ് കൗണ്ട് കുറഞ്ഞവര്‍ക്ക് പപ്പായ ഇല കഴിച്ച് പ്ലേറ്റ്ലെറ്റിന്റെ അളവ് കൂട്ടുന്നത് ചിലപ്പോഴല്ലാം ദോഷമായിവരും.

നെല്ലിക്ക

പ്ലേറ്റ്ലെറ്റ് കൂട്ടാനും രോഗപ്രതിരോധശേഷി കൂട്ടാനും ഏറെ സഹായകമായ ഒന്നാണ് വിറ്റാമിന്‍ ഇ അടങ്ങിയ നെല്ലിക്ക. ഒരു ദിവസം മൂന്നോ നാലോ നെല്ലിക്ക വെറുതെ കഴിക്കുന്നതും ജ്യൂസ് ആയി കുടിക്കുന്നതും ഗുണം ചെയ്യും.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ഹീമോസ്റ്റാറ്റിക് ഘടകങ്ങളും വളരെ കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് പ്ലേറ്റ്ലെറ്റ് വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. കൂടാതെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.

ചീര

വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയ ചീരയാണ് പ്ലേറ്റ്ലെറ്റ് വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു ഭക്ഷണം. ശരിയായ വിധത്തില്‍ രക്തം കട്ടപ്പിടിക്കുന്നതിന് വിറ്റാമിന്‍ കെ ആവശ്യമാണ്. അമിതമായ രക്തസ്രാവം തടയാനും ഇത് സഹായിക്കുന്നു.

മുട്ട,മല്‍സ്യം

കോശങ്ങളെ ആരോഗ്യമായി നിലനില്‍ത്താന്‍ പ്രധാനമായ ഘടകമാണ് വിറ്റാമിന്‍ B12. മുട്ട, മല്‍സ്യം എന്നിവയില്‍ ധാരാളമായി വിറ്റാമിന്‍ B12 അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്ലെറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.