പന്തലായനി തമോഘ്‌നയില്‍ കെ.വി ജാനു അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി തമോഘ്‌നയില്‍ കെ.വി ജാനു അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. കണ്ണൂര്‍, കൂട്ടുപുഴയില്‍ ആദ്യകാല സിപിഐ(എം) പ്രവര്‍ത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖലാ പ്രസിഡണ്ടുമായിരുന്നു).
ഭര്‍ത്താവ്: പരേതനായ എം.എം ഗോപാലന്‍ (കണ്ണൂര്‍ കൂട്ടുപുഴയിലെ ആദ്യകാല സിപിഐഎം പ്രവര്‍ത്തകന്‍, പായം ലോക്കല്‍ സെക്രട്ടറി, കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി, മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ഏറെക്കാലം ജയില്‍വാസം അനുഷ്ടിച്ചിരുന്നു).
മക്കള്‍: എം.ജി പ്രഭാകരന്‍ (റിട്ട. കെല്‍ട്രോണ്‍, തിരുവനന്തപുരം), എം.എ. രവീന്ദ്രന്‍ (പറേച്ചാലില്‍), എം.എം ചന്ദ്രന്‍ (റിട്ട: ഡി.ഇ.ഒ, സിപിഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ച് സെക്രട്ടറി), ലൈബ്രറി മേഖലാ കണ്‍വീനര്‍, നഗരസഭ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍), എം.എം. ശ്യാമള (റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസ് സൂപ്രണ്ട്), സിപിഐ(എം) പെരുവട്ടൂര്‍ സൌത്ത് ബ്രാഞ്ച് അംഗം, സുരക്ഷാ പാലിയേറ്റീവ് മേഖലാ ട്രഷറര്‍, പരേതയായ എം.എം പ്രേമലത.
മരുമക്കള്‍: ലക്ഷ്മി (പറേച്ചാലില്‍ റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍, കാവുംവട്ടം), സംഗീത പി. (ടീച്ചര്‍, പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂള്‍), സുരേന്ദ്രന്‍ (റിട്ട. അക്കൗണ്ടന്റ്, കൊയിലാണ്ടി നഗരസഭ).
സഹോദരങ്ങള്‍: കെ.വി ശാദദ (വരകുന്ന്), കെ.വി ലീല (കൊയിലാണ്ടി), പരേതനായ കെ.വി ദാസന്‍ (മണമല്‍).
Summary: panthalayani kv janu passed away.