പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പണം


കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ബ്രഹ്മശ്രീ. പഴയിടം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്ത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ പടേരി ഗോപാലകൃഷ്ണൻ ഊട്ടുപുരയുടെ താക്കോൽ ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് എ.കെ.പ്രേം കുമാർ അധ്യക്ഷത വഹിച്ചു. ഊട്ടുപുര നിർമിച്ചു നൽകിയ നാരായണൻ പാറോളി, അറച്ചിക്കണ്ടി, സ്റ്റേജ് നിർമിച്ചു നൽകിയ മോഹൻകുമാർ അമ്പ്ര മോളി, ഡോ.മധുസൂദനൻ ഭരതാഞ്ജലി, സിനിമാ സംവിധായകൻ ശരൺ വേണുഗോപാൽ എന്നിവർക്കും ഉപഹാരങ്ങൾ നൽകി.

ചടങ്ങിൽ മലബാർ ദേവസ്വം ഏരിയ കമ്മിറ്റി മെമ്പർ ചിന്നൻ നായർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപെഴ്സൺ സുധ കിഴക്കേപ്പാട്ട്, ട്രസ്റ്റി ബോർഡ് ചെയർമാൻ സത്യനാഥൻ എന്നിവർ പങ്കെടുത്തു. ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി എ.കെ.ഗീത സ്വാഗതവും മോഹനൻ പുതിയ പുരയിൽ നന്ദിയും പറഞ്ഞു.