കരുത്ത് തെളിയിച്ച് പന്തലായനി; ജില്ലാ പഞ്ചായത്ത് കേരളോത്സവം വടംവലി മത്സരത്തില്‍ വിജയികളായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: ജില്ലാ പഞ്ചായത്ത് കേരളോത്സവം വടംവലി മത്സരത്തില്‍ വിജയികളായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. കൊയിലാണ്ടി സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 ടീമുകളാണ് പങ്കെടുത്തത്.

മത്സരത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിജയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് എന്നിവര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍, ജില്ലാ പഞ്ചായത്ത് അരോഗ്യ വിദ്യാഭ്യാസ ചെയര്‍പെഴ്‌സണ്‍ എന്‍.എം.വിമല, ബ്ലോക്ക് മെമ്പര്‍മാരായ കെ.അഭിനീഷ്, ഇ.കെ.ജുബീഷ്, സുധ കാപ്പില്‍, ബിന്ദു സോമന്‍, മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു.